പൂന[www.malabarflash.com]: വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ച് പൂനയില്‍ പാഴ്‌വസ്തുക്കള്‍ പെറുക്കിവില്‍ക്കുന്ന പതിനേഴുകാരനെ തീകൊളുത്തി കൊന്നു. മൂന്നംഗസംഘം പെട്രോളൊഴിച്ചു തീവച്ചതിനെത്തുടര്‍ന്നു പൊള്ളലേറ്റ ഷോലാപുര്‍ സ്വദേശി സാവന്‍ റാത്തോഡാണു വെള്ളിയാഴ്ച മരിച്ചത്. പൂനയിലെ അല്‍ക ടാക്കീസിനുസമീപം പാതയോരത്തായിരുന്നു സാവന്‍ താമസിച്ചിരുന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഇബ്രാഹിം, സുബെര്‍, ഇംറാന്‍ എന്നിവര്‍ ചേര്‍ന്നു കുട്ടിയുടെമേല്‍ പെട്രോളൊഴിച്ചു തീകൊളുത്തിയത്. വഴിവക്കില്‍ കിടന്നിരുന്ന വാഹനത്തിലെ ബാറ്ററി മോഷണം പോയതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. എഴുപതഞ്ചു ശതമാനത്തോളം പൊള്ളലേറ്റ കൗമാരക്കാരന്‍ ചികിത്സയില്‍ കഴിയവേ മരിക്കുകയായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment