രാജസ്ഥാന്‍:[www.malabarflash.com] കോട്ട ഗവ.കോമേഴ്സ് കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ ഓഫിസ് ഉദ്ഘാടനം വൈകിക്കുന്ന കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പോത്തിനെ കൊണ്ടുവന്ന് ഓഫിസിന്‍െറ പ്രതീകാത്മക ഉദ്ഘാടനം നടത്തി. യൂനിയന്‍ പ്രസിഡന്‍റ് പ്രഫുല്‍ പതകിന്‍െറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദ്ഘാടകനായി എത്തിയ പോത്തിന്‍െറ കഴുത്തില്‍ ‘പ്രിന്‍സിപ്പല്‍’ എന്നെഴുതിയ ബോര്‍ഡ് തൂക്കിയിരുന്നു. പോത്തിനെക്കൊണ്ട് ഓഫീസിനു ചുറ്റും ഒരു വട്ടം വലയം വെപ്പിച്ചശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഇതിനുശേഷം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഹര്‍ലാല്‍ മീനയുടെ മുറിയില്‍ കടന്ന് അദ്ദേഹത്തെ പുറത്താക്കി മുറിപൂട്ടി.
നിരന്തര ആവശ്യം ഗൗനിക്കാതെ ഓഫിസ് ഉദ്ഘാടനം താമസിപ്പിച്ച കോളജ് അധികൃതര്‍ പോത്തിനെപ്പോലെ പെരുമാറുന്നുവെന്ന് പതക് കുറ്റപ്പെടുത്തി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment