പാലക്കാട്:[www.malabarflash.com] വ്യാജ സ്വര്‍ണക്കട്ടികള്‍ നല്കി 20 ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് പൊക്കുന്ന് കുന്നത്തുതാഴെ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍(67) ആണ് മണ്ണാര്‍ക്കാട് നാട്ടുകല്‍ പോലീസിന്റെ പിടിയിലായത്.
മലപ്പുറം ചെമ്മാട് സ്വദേശിയായ ഒരു ജോത്സ്യന്റെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഹ്മാന്‍ വലയിലായത്. മന്ത്രവാദികളെയും ജോത്സ്യന്മാരെയും സമീപിച്ചു വ്യാജ സ്വര്‍ണക്കട്ടി കാണിച്ചു വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു.
സുഹൃത്തിന്റെ അച്ഛനു പറമ്പു കിളയ്ക്കുമ്പോള്‍ നിധി കിട്ടിയെന്നു പറഞ്ഞാണു സംഘാംഗങ്ങള്‍ ജോത്സ്യന്മാരെയും മന്ത്രവാദികളെയും സമീപിച്ചിരുന്നത്. മണ്ണിനടിയില്‍നിന്നു ലഭിച്ച ലോഹക്കട്ടികള്‍ സ്വര്‍ണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ആട്ടിന്‍കൂട് നിര്‍മിക്കവേ ആണി അടിക്കാന്‍ ഉപയോഗിച്ചപ്പോള്‍ ലോഹക്കട്ടിയില്‍നിന്നും വീണ തരി ശേഖരിച്ചു ജ്വല്ലറിയില്‍ നല്കിയപ്പോഴാണു സ്വര്‍ണമാണെന്നു തിരിച്ചറിഞ്ഞതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. ഇതില്‍ ദോഷം വല്ലതും ഉണേ്ടാ എന്നറിയാന്‍ വന്നതാണെന്നും പറയും.
നിധി ലഭിച്ചയാള്‍ക്കു വില പറഞ്ഞു വില്‍ക്കാനുള്ള വിവരവും കഴിവും ഇല്ലെന്നും വ്യക്തമാക്കും. രണ്ടര കിലോഗ്രാമോളം തൂക്കംവരുന്ന ലോഹക്കട്ടി കാണിച്ചുകൊടുക്കുകയും അതില്‍നിന്നു ചുരണ്ടിയതാണെന്നു വിശ്വസിപ്പിക്കാന്‍ യഥാര്‍ഥ സ്വര്‍ണപ്പൊടിയും കടലാസില്‍ പൊതിഞ്ഞു കാണിക്കും. ഒരു കട്ടിക്ക് അഞ്ചുലക്ഷം എങ്കിലും കിട്ടിയാല്‍ വില്ക്കണമെന്നും പറഞ്ഞാണു കെണിയില്‍ വീഴ്ത്തുക.
സ്വര്‍ണത്തരി പരിശോധിച്ച് ഇതില്‍ വിശ്വസിച്ചാണു പലരും തട്ടിപ്പിന് ഇരയായത്. ചെമ്മാട് സ്വദേശിക്കു മുന്നില്‍ നിധി ലഭിച്ചയാളായി അബ്ദുള്‍ റഹ്മാനാണ് അഭിനയിച്ചതെന്നു പോലീസ് പറഞ്ഞു. അലനെല്ലൂര്‍ സ്വദേശിയാണെന്നാണു പരിചയപ്പെടുത്തിയത്. അതുപ്രകാരം കഴിഞ്ഞ ഡിസംബര്‍ 31ന് അലനെല്ലൂരില്‍ എത്തി കാറില്‍ വച്ച് 20 ലക്ഷം രൂപ നല്കിയാണുമൂന്നു സ്വര്‍ണക്കട്ടി വാങ്ങിയത്. പിന്നീട് ഇത് ഉരുക്കി പരിശോധിച്ചപ്പോഴാണു തട്ടിപ്പിനിരയായ വിവരം അറിയുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment