കാഞ്ഞങ്ങാട്:[www.malabarflash.com] യുവവ്യാപാരി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിനടുത്ത് കല്ലട്ര കോംപ്ലക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ടച്ച് ഫാന്‍സി ഷോറൂം ഉടമ റഫീഖ്(36) ആണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ വടകരമുക്കിലെ വാടക ക്വാട്ടേഴ്‌സില്‍ കുഴഞ്ഞുവീണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തലശ്ശേരി മമ്പറം സ്വദേശിയാണ്. രാത്രി കട അടച്ച് വീട്ടിലെത്തിയ റഫീഖ് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പരിസരവാസികള്‍ യുവാവിനെ ടൗണിലും സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്നു വര്‍ഷംമുമ്പാണ് കാഞ്ഞങ്ങാട് ടൗണില്‍ വ്യാപാര സ്ഥാപനം തുടങ്ങിയത്.
ഭാര്യ ഷമീമ. നാലുവയസ്സുള്ള മകളുണ്ട,് ഫാത്തിമ. മൃതദേഹം സ്വദേശമായ മമ്പറത്തേക്ക് കൊണ്ടുപോയി.
ഭാര്യ ഷമീമ. നാലുവയസ്സുള്ള മകളുണ്ട,് ഫാത്തിമ. മൃതദേഹം സ്വദേശമായ മമ്പറത്തേക്ക് കൊണ്ടുപോയി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment