Latest News

പീഡനം;ദൃശ്യം മോഡലില്‍ മുങ്ങിയ സുജിത്തിനെ കുടുക്കിയത് പള്ളി കമ്മിററിക്കാര്‍

കൊല്ലം:[www.malabarflash.com] പീഡനം സുജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമൊന്നുമല്ല. പീഡനവും അതിന് ശേഷമുള്ള മുങ്ങലും സുജിത്തിന് ഹോബിയാണ്. പുനലൂരിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി മാസങ്ങള്‍ കഴിയും മുമ്പ് മണിയാര്‍ കാവ് കേളന്‍ കാവ് ആര്‍.പി എല്‍ ക്വാട്ടേഴ്‌സിലെ സുജിത്ത്(24) അടുത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയത്തില്‍ കുടുക്കി വലയിലാക്കി.

എപ്പോഴും ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നതിന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഇതൊരു കാരണമാക്കി കുട്ടി സുജിത്തിനൊപ്പം അന്യമതസ്ഥതയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇറങ്ങിതിരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി ദൃശ്യം സിനിമ സ്‌റ്റൈലിലാണ് സുജിത്ത് മുങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി വന്ന് മടങ്ങി പോയ ലോറിയില്‍ സുജിത്ത് തന്റെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുകയായിരുന്നു.

അഞ്ചല്‍ പോലീസ് സിംകാര്‍ഡിന്റെ സിഗ്നല്‍ പിന്തുടര്‍ന്ന് തമിഴ്‌നാട്ടിലെ കുഗ്രാമങ്ങളിലെല്ലാം അലഞ്ഞപ്പോള്‍ സുജിത്ത് പെണ്‍കുട്ടിയുമായി അടിച്ചുപൊളിയ്ക്കുകയായിരുന്നു. പൊന്നാനിയില്‍ ഒരു പള്ളിയിലെത്തിയപ്പോള്‍ അധികാരികള്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുജിത്തിനായില്ല. തുടര്‍ന്ന് പള്ളി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇരകള്‍ ഇരുവരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ തട്ടിക്കൊണ്ട് പോകല്‍, തടഞ്ഞു വയ്ക്കല്‍, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് സുജിത്തിന്റെ പേരില്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.