പയ്യന്നൂര്‍:[www.malabarflash.com] ബേക്കല്‍ ഇസ്‌ലാമിയ എ എല്‍ പി സ്‌ക്കൂളിലെ അധ്യാപകന്‍ ഓണക്കുന്ന് മണക്കാടന്‍ ഗുരുക്കള്‍ സമാധിക്ക് സമീപം താമസിക്കുന്ന ടി ജയപ്രകാശന്റെ(46) ആത്മഹത്യയെ കുറിച്ച് പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിവെള്ളൂര്‍ യൂണിറ്റ് പ്രസിഡണ്ടും വസ്ത്ര വ്യാപാരിയുമായ ഇ കെ നമ്പ്യാരുടെയും ടി ചന്ദ്രമതിയുടെയും മകനാണ്. സഹോദരങ്ങള്‍ ബിന്ദു(കുറുവേരി), പ്രീത (ഓണക്കുന്ന്)
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വെള്ളിയാഴ്ച വൈകീട്ട് ഓണക്കുന്നിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജയപ്രകാശനെ കണ്ടെത്തിയത്. അന്ന് ബേക്കല്‍ സ്‌ക്കൂളില്‍ നിന്ന് നേരത്തെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇദ്ദേഹം.
സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യ വളപട്ടണം സുബ്‌ലു സലാം എല്‍ പി സ്‌ക്കൂളിലെ അധ്യാപിക പി സന്ധ്യയും മകള്‍ കരിവെള്ളൂര്‍ എ വി കുഞ്ഞമ്പു സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ കീര്‍ത്തനയും സ്‌ക്കൂളുകളിലായിരുന്നു. വൈകുന്നേരം സ്‌ക്കൂള്‍ വിട്ട് മകള്‍ വീട്ടിലെത്തിയ സമയത്താണ് പിതാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിവെള്ളൂര്‍ യൂണിറ്റ് പ്രസിഡണ്ടും വസ്ത്ര വ്യാപാരിയുമായ ഇ കെ നമ്പ്യാരുടെയും ടി ചന്ദ്രമതിയുടെയും മകനാണ്. സഹോദരങ്ങള്‍ ബിന്ദു(കുറുവേരി), പ്രീത (ഓണക്കുന്ന്)
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment