Latest News

കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് ആദ്യഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കാസര്‍കോട്:[www.malabarflash.com] കേരള സ്റ്റേററ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമായി ലോക ബാങ്ക് സഹായത്തോടെ നിര്‍മ്മിക്കുന്ന ചന്ദ്രഗിരി വഴിയുളള കാസര്‍കോട്-കാഞ്ഞങ്ങാട് റോഡിന്റെ ആദ്യ ഘട്ട ഉദ്ഘാടനം അടുത്ത മാസം നടക്കും. കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ പളളിക്കര വരെനിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്. [www.malabarflash.com]

കാഞ്ഞങ്ങാട് ടൗണിലെ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നിര്‍മ്മാണം ഒച്ചിന്റെ വേഗത്തിലാണ്. ചന്ദ്രഗിരി പാലം മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെയുളള നിര്‍മ്മാണം ഏറെ കുറേ പൂര്‍ത്തിയായി. 133 കോടി രൂപ ചെലവില്‍ 27 കിലോ മീററര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ റോഡ് പൂര്‍ണ്ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കും. [www.malabarflash.com]

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയായത്ര റോഡ് ഉദ്ഘാടനം ചെയ്യാനാണ് ആലോചന നടക്കുന്നത്.

കൊച്ചി പനമ്പിളളി നഗറിലെ ആര്‍.ടി.എസ് പ്രൊജക്ട് ലിമിററഡാണ് കരാറുകാര്‍. ഏജീസ് ഇന്ത്യ കണ്‍സള്‍ട്ടിങ്ങ് എന്‍ജിനിയേഴ്‌സ് പ്രൈവററ് ലിമിററഡാണ് പ്രോജക്ട് കണ്‍സല്‍ട്ടന്റ്. ചെമ്മനാട് ചളിയങ്കോട് പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 22 മീററര്‍ നീളമുളള അഞ്ച് സ്പാനോട് കൂടിയ പലാമാണ് ഒരുങ്ങുന്നത്.ഡല്‍ഹിയിലെ ആര്‍ഡിഎസ് കമ്പനിക്കാണ് പാലത്തിന്റെ നിര്‍മ്മാണ ചുമതല. 12 മീററര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോവാനും കാല്‍നടയാത്രക്കാര്‍ക്ക് നടന്നും പോവാന്‍ പ്രത്യേക സംവിധാനവും പാലത്തില്‍ ഒരുക്കിയിട്ടുളളത്. മേല്‍പ്പറമ്പ് മുതല്‍ കാഞ്ഞങ്ങാട് വരെയും 19 കിലോ മീററര്‍ ദൂരത്തെ മരങ്ങള്‍ നേരത്തെ മുറിച്ചു നീക്കിയിട്ടുണ്ട്.[www.malabarflash.com]

കാസര്‍കോട്- കാഞ്ഞങ്ങാട് തീരദേശ റോഡിനെ അന്താരാഷ്ട്ര നിലവാരമുളള റോഡാക്കി മാററുന്നതാണ് പദ്ധതി. നിലവില്‍ കെ.എ്.ആര്‍.ടി.സിയുടെ ദേശാസാല്‍കൃത റൂട്ടാണ് ചന്ദ്രഗിരിപ്പാത. ചെമ്മനാട്, ഉദുമ, പളളിക്കര, അജാനൂര്‍ പഞ്ചായത്തുകള്‍ക്കും കാസര്‍കോട്, കാഞ്ഞങ്ങാട് നഗര സഭകള്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.