കണ്ണൂര്‍:[www.malabarflash.com] ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ജനുവരി 28ലേക്ക് മാറ്റിയിരുന്നു. ഇതോടെ കഴിയുന്നതും വേഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐ നീക്കം.
ജയരാജന്‍ ഇപ്പോള്‍ എ കെ ജി ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ജയരാജന്റെ ആരോഗ്യനില സി.ബി.ഐയുടെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യാനാണ് സിബിഐയുടെ തീരുമാനം.
നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചതിന്റെയും ഇപ്പോള്‍ എ.കെ.ജി ആശുപത്രിയിലെയും രേഖകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്ക് വിടാനും സി.ബി.ഐ നീക്കമുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment