തിരുനെല്‍വേലി:[www.malabarflash.com] തിരുനെല്‍വേലിയിലെ വളാഞ്ചേരിക്കടുത്ത് പണക്കുടിയില്‍ ബസ് അപകടത്തില്‍പെട്ട് പതിനൊന്നു പേര്‍ മരിച്ചു. പത്തുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒന്‍പതു പേര്‍ മലയാളികളാണെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. നാലു പുരുഷന്മാര്‍, നാലു സ്ത്രീകള്‍, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇവരില്‍ കന്യാകുമാരി സ്വദേശി ജിമ്മി (33), തിരുവനന്തപുരം കൊച്ചുതുറ സ്വദേശിയായ ആറു വയസ്സുകാരന്‍ സുജിന്‍, കൊല്ലം സ്വദേശികളായ അല്‍ദ്ര (5), മേരി നിഷ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളായ രണ്ടു കുട്ടികളും മരിച്ചിട്ടുണ്ട്. 27 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.
രാവിലെ 6.05 ഓടെയാണ് അപകടമുണ്ടായത്. വേളാങ്കണ്ണിയില്‍ നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തേക്ക് വന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡിവൈഡറില്‍ തട്ടിയ ബസ് തലകീഴായാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പേള്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവവറുടെ നിലയും ഗുരുതരമാണ്.

38 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര അഡീഷനല്‍ തഹസില്‍ദാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 10 ആംബുലന്‍സുകള്‍ തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം സംഭവസ്ഥലത്തേക്ക് തിരിച്ചു. അദ്ദേഹത്തെ രക്ഷാപ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചികില്‍സാ സഹായം വേണ്ടിവരുന്നതിനാല്‍ മെഡിക്കല്‍ ടീമിനെയും അങ്ങോട്ടേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ അറിയുന്നതിന് അഗസ്തീശ്വരം തഹസില്‍ദാര്‍ വാസുകിയുമായി ബന്ധപ്പെടാം. നമ്പര്‍: 9445000689
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര അഡീഷനല്‍ തഹസില്‍ദാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 10 ആംബുലന്‍സുകള്‍ തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം സംഭവസ്ഥലത്തേക്ക് തിരിച്ചു. അദ്ദേഹത്തെ രക്ഷാപ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചികില്‍സാ സഹായം വേണ്ടിവരുന്നതിനാല്‍ മെഡിക്കല്‍ ടീമിനെയും അങ്ങോട്ടേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ അറിയുന്നതിന് അഗസ്തീശ്വരം തഹസില്‍ദാര്‍ വാസുകിയുമായി ബന്ധപ്പെടാം. നമ്പര്‍: 9445000689
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment