Latest News

സഅദിയ്യ അഗതി മന്ദിരം വിദ്യാര്‍ത്ഥികളുടെ ‘നസ്വീമുത്തൈബ’ മീലാദ് ഫെസ്റ്റ് തുടങ്ങി

ദേളി:[www.malabarflash.com] ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ അഗതി മന്ദിരം വിദ്യാര്‍ത്ഥികളുടെ ‘നസ്വീമുത്തൈബ’ മീലാദ് ഫെസ്റ്റിന് തുടക്കമായി. ഉദ്ഘാടന സംഗമം സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം ടി.അബ്ദുല്‍ വഹാബ് സാഹിബ് ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹിബ്ബത്തുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഇസ്മായില്‍ സഅദി പാറപ്പള്ളി, ശറഫുദ്ദീന്‍ സഅദി കൊണ്ടോട്ടി, ഹാശിം അഹ്‌സനി, ഹാഫിള് അഹ്മദ് സഅദി, ഹമീദ് സഅദി, ഉസ്മാന്‍ സഅദി, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
സഅദിയ്യ അഗതി മന്ദിരം മാനേജര്‍ ഇബ്രാഹിം സഅദി വിട്ടല്‍ സ്വാഗതവും ശമീര്‍ സഅദി നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.