തിരുവനന്തപുരം:[www.malabarflash.com] തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം വക്കത്ത് പട്ടാപകല്‍ നാലംഗ സംഘം യുവാവിനെ തല്ലിക്കൊന്നു. വക്കം മണക്കാട് വീട്ടില്‍ ഷബീര്‍ ആണ് ക്രൂര മര്‍ദ്ദനത്തിനരയായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിക്രൂര മര്‍ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ വക്കം റെയില്‍വേ ലെവല്‍ക്രോസിന് സമീപമായിരുന്നു അക്രമം. ബൈക്കിലെത്തിയ നാലംഗ സംഘം ഷബീറിനെയും ഉണ്ണികൃഷ്ണനെയും അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ടും വിറകുകൊള്ളി കൊണ്ടും ഷബീറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഷബിര്‍ തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങി.
നാല് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു. ഇവര്‍ ഷബീറിനെയും ഉണ്ണികൃഷ്ണനെയും പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പിതാവ് ഉപേക്ഷിച്ചുപോയ നാലംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച ഷബീര്‍. കൊല്ലത്തെ യത്തീംഖാനയില്‍ നിന്ന് പഠിച്ച ഷബീര്‍ ആറ്റിങ്ങലിലെ ഒരു സ്വാകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നതിനൊപ്പം മേസ്തിരിപ്പണിക്കുപോയാണ് കുടുംബം നോക്കി വരികയാണ്.
No comments:
Post a Comment