തൃക്കരിപ്പൂര്‍:[www.malabarflash.com] സി സി ടി വിയില്‍ പതിഞ്ഞ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ പ്രാദേശിക നേതാവിന്റെ മോഷണം നവമാധ്യമങ്ങളില്‍ വൈറലായി.
കൈക്കോട്ടുകടവിലെ ആള്‍താമസമില്ലാത്ത വീട് മുന്‍ പ്രാദേശിക നേതാവ് കുത്തിത്തുറക്കുന്ന രംഗമാണ് സി സി ടി വി യില്‍ പതിഞ്ഞത്.
പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും ഈ സമയത്ത് തൊട്ടടുത്ത പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന മാന്യന്‍ രക്ഷപ്പെട്ടു. പ്രാ ദേശിക നേതാവിനെ പാര്‍ട്ടി മുമ്പേ തന്നെ പുറത്താക്കിയിരുന്നു.
കൈക്കോട്ടുകടവിലെ ആള്‍താമസമില്ലാത്ത വീട് മുന്‍ പ്രാദേശിക നേതാവ് കുത്തിത്തുറക്കുന്ന രംഗമാണ് സി സി ടി വി യില്‍ പതിഞ്ഞത്.
ഞായറാഴ്ചരാത്രിയാണ് സംഭവം. പ്രവാസിയായ എം.കെ യൂനുസിന്റെ വീട് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കുന്നത് അപ്പാടെ ക്യാമറ ഒപ്പിയെടുക്കുകയായിരുന്നു. വിദേശത്തുള്ള യൂനുസിന്റെ വീട്ടില്‍ നടന്ന മോഷ ണം സംബന്ധിച്ച് നാട്ടിലുള്ള ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും ഈ സമയത്ത് തൊട്ടടുത്ത പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന മാന്യന്‍ രക്ഷപ്പെട്ടു. പ്രാ ദേശിക നേതാവിനെ പാര്‍ട്ടി മുമ്പേ തന്നെ പുറത്താക്കിയിരുന്നു.
തൃക്കരിപ്പൂര്‍ ഭാഗത്ത് ഇതേ സ്വഭാവത്തില്‍ ഇരുപതോളം മോഷണങ്ങള്‍ നടന്നിട്ടുണ്ട് . ഇവ നടത്തിയത് ഇതേ മാന്യനാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി.
No comments:
Post a Comment