Latest News

ഇസ്തിരിപ്പെട്ടിക്കുള്ളില്‍ സ്വര്‍ണം ഒളിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു:[www.malabarflash.com] ഇസ്തിരിപ്പെട്ടിക്കുള്ളില്‍ 1.39 കിലോഗ്രാം സ്വര്‍ണം ഒളിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെങ്കള സ്വദേശി ഹാരിസ് (31) ആണ് അറസ്റ്റിലായത്. 40.617 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണു കടത്താന്‍ ശ്രമിച്ചത്.

വെളളിയാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള വിമാനത്തിലായിരുന്നു ഹാരിസ് മംഗളൂരുവില്‍ എത്തിയത്. ഇസ്തിരിപ്പെട്ടിക്കുള്ളിലെ ഹീറ്റിങ് കോയിലായി ഇരുമ്പിനു പകരം സ്വര്‍ണം ഉരുക്കി ചേര്‍ത്ത നിലയിലായിരുന്നു.

എക്‌സ്‌റേ സ്‌കാനിങ്ങില്‍ പെട്ടിക്കുള്ളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തി. തുടര്‍ന്നാണ് ഇസ്തിരിപ്പെട്ടിക്കുള്ളില്‍ സ്വര്‍ണമുണ്ടെന്നു സ്ഥിരീകരിച്ചത്.



Keywords: Karnadaka News, Gold Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.