Latest News

മഞ്ചേഷിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ഉദുമ[www.malabarflash.com]: പാലക്കുന്ന് മുതിയക്കാലിലെ സുരേഷ്-ബേബി ദമ്പതികളുടെ മകനും വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരനുമായ മഞ്ചേഷിന്റെ (21) ദുരൂഹമരണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ച നിവേദക സംഘത്തെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 18നാണ് മഞ്ചേഷിനെ റിസോര്‍ട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും തുമ്പില്ലാതെ വന്നതോടെയാണ് മാതാപിതാക്കളും നാട്ടുകാരും മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നു മന്ത്രി അറിയിച്ചിരിക്കുന്നത്.

റിസോര്‍ട്ട് അധികൃതരെ ബന്ധപ്പെടുത്തി ചില ആരോപണങ്ങളും ഇതിനിടയില്‍ ഉയരുകയും ചെയ്തിരുന്നു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ആരോപണവിധേയനായ ഒരു ജീവനക്കാരന്‍ ഗള്‍ഫിലേക്ക് കടന്നതും മഞ്ചേഷ് മരിച്ചുകിടക്കുന്നതുകണ്ട കിണറിനു സമീപത്തെ വാച്ച്മാനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലും ചുമലിലുമുള്‍പ്പെടെ കണ്ടെത്തിയ കരുവാളിച്ച പാടുകളും മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.