ദോഹ:[www.malabarflash.com] ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി സഹോദരങ്ങള്‍ മരിച്ചു. ദോഹയിലെ ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമ കോഴിക്കോട് നടുവട്ടം സ്വദേശി സക്കീര്‍ മാളിയേക്കലിന്റെ മക്കളായ നജ്മല്‍ റിസ് വാന്‍ (20), മുഹമ്മദ് ജുനൈദ് നിബ്‌റാസ് (22) എന്നിവരാണ് മരിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
പുലര്‍ച്ചെ ദോഹയിലെ ഐന്‍ ഖാലിദില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി തന്നെ നാട്ടില്‍ എത്തിച്ചേക്കും. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദില്‍ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment