Latest News

റെയില്‍വേയുടെ മാവ് പൂത്തു തുടങ്ങി

മോദി സര്‍ക്കാരിന്റെ രണ്ടാം റെയില്‍വേ ബജറ്റ് പടിവാതുക്കലെത്തി നില്‍ക്കുകയാണ്. 25ന് അതു പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. സമഗ്ര പരിഷ്‌ക്കാരമാണ് മന്ത്രി സുരേഷ് പ്രഭു ലക്ഷ്യമിടുന്നത്. താഴ്ന്ന തരം കമ്പാര്‍ട്ടുമെന്റില്‍ കേറി വാരാണസിയിലെ കാശിക്ക് യാത്ര പുറപ്പെട്ട ഗാന്ധിജി കണ്ടത് റെയില്‍ വണ്ടിയിലെ കക്കുസിലും ചുമരിലും മററും മുറുക്കാന്‍ തുപ്പിയും വെള്ളമൊഴിക്കാതെയുമുള്ള കഴ്ചകളോര്‍ത്ത് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. “ ഈ സ്ഥാപനത്തിനകത്ത് വൃത്തിയും വെടിപ്പും കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഇന്ത്യക്ക് പറ്റാതെ വരികില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഭരണം കിട്ടിയാല്‍ അതു സാദ്ധ്യമാക്കുക തന്നെ ചെയ്യും.[www.malabarflash.com]

നിരവധി വര്‍ഷത്തോളമായി കോണ്‍ഗ്രസ് പ്രസ്ഥാനം ഇന്ത്യ ഭരിച്ചുവെങ്കിലും ഗാന്ധിജിയുടെ ആഗ്രഹം അവര്‍ ചെവിക്കൊണ്ടിരുന്നില്ല. ഇതാ 2016ലെ റെയില്‍വ്വേ ബജറ്റ് വരുന്നു. അവിടെ പുഞ്ചിരിക്കുന്ന, ബോയിങ്ങ് വിമാനത്തിലെ യാത്രക്കാര്‍ക്കുള്ള സൗകര്യത്തെ വെല്ലുന്ന വനിതാ ഹെയര്‍ ഹോസ്റ്റര്‍മാരായിരിക്കും നാളെ റെയില്‍വ്വേയില്‍ നിങ്ങളെ സ്വീകരിക്കുക. കൈയ്യില്‍ ചുവന്ന റോസാപ്പുവുമുണ്ടാകും. തുടക്കത്തില്‍ ഈ പരീക്ഷണം അതിവേഗ ട്രൈനുകളില്‍ മാത്രമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടുക ദില്ലി-ആഗ്ര ഘാട്ടിമാന്‍ ഏക്‌സപ്രസിലായിരിക്കും. ഈ മാസം 25ലെ റെയില്‍വ്വേ ബജറ്റില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇതു മാത്രമല്ല, ദീര്‍ഘ ദുര യാത്രക്കാര്‍ക്കുള്ള സൗജന്യം. ജി.പി.എസ് അലാറം, ഓട്ടോമറ്റിക് ഫയര്‍ അലാറാം, എമര്‍ജന്‍സി ബ്രേക്കിംഗ് ്‌സംവിധാനം തുടങ്ങി റെയില്‍വ്വേയുടെ മാവും പൂത്തു തുടങ്ങി.

വിമാനത്തില്‍ ഒരുക്കുന്ന അതേ സൗകര്യമായിരിക്കും ഇനിമുതല്‍ വണ്ടികളിലും സാദ്ധ്യമാക്കുക. എല്ലാതരം ഭക്ഷണവും ദേശകാലാനുഗതമായി ലഭ്യമാക്കും. തല്‍ക്കാലം മദ്യമില്ല. കേരളത്തിനൊന്നും തന്നെ സ്വപ്‌നം കാണാന്‍ കഴിയാത്ത ഇത്തരം പദ്ധതികളെല്ലാം തുടക്കത്തില്‍ വടക്കേ ഇന്ത്യക്കാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. ഇന്ദിരാ ഗാന്ധിയുടെ കാലത്തു ആരംഭിച്ച്, പലതവണകളിലായി രാജീവ് ഗാന്ധിയും മന്‍മോഹന്‍ സിംഗും, മറ്റും ഭരിച്ചിട്ടും വഴിയില്‍ ഉപേക്ഷിച്ചു പോയ പാലക്കാട്ടെ കോച്ച് ഫാക്റ്ററി, കണ്ണുരില്‍ തരാമെന്നേറ്റ മെഡിക്കല്‍ കോളെജ്, നേരത്തെ പ്രഖ്യാപിച്ച വണ്ടികള്‍ കാഞ്ഞങ്ങാടില്‍ നിന്നുമുള്ള കണിയുര്‍ പാത, റെയില്‍വ്വേക്കു സമാന്തരമായ കുടിവെള്ള പൈപ്പ് ലൈനും ഓവുചാലും ഇതൊക്കെ കിട്ടിയിരുന്നുവെങ്കില്‍ പോലും നമുക്കു കുശാലായേനെ.
-പ്രതിഭാരാജന്‍No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.