Latest News

പത്രാധിപരെ ആസിഡൊഴിച്ച് വധിക്കാന്‍ ശ്രമിച്ച് വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് 22 വര്‍ഷം തടവും പിഴയും

കാസര്‍കോട്: [www.malabarflash.com]കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ അരവിന്ദന്‍ മാണികോത്തിനെയും മകന്‍ ബിജിയേയും ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒന്നും രണ്ടും പ്രതികളെ കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് ടി എസ് പി മൂസദ് 22 വര്‍ഷം കഠിന തടവിനും 55,000 രൂപാവീതം പിഴയടയ്ക്കാനും ശിക്ഷിച്ചു.

കുണിയ കാലിയടുക്കം ചെരുമ്പയിലെ എ എച്ച് ഹാഷിം (35), കണ്ണൂര്‍ പാടിച്ചാല്‍ വയക്കര ഞരമ്പിലിലെ കെ സിബി (37) എന്നിവരെയാണ് ശിക്ഷിച്ചത്. 307 വകുപ്പ് പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും 326 വകുപ്പ് പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും 324 വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് ഒനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം തടവും 55,000 രൂപ വീധം പിഴയും അടച്ചാല്‍ മതി.

കേസില്‍ മറ്റൊരു പ്രതിയായിരുന്ന നീലേശ്വരം കമ്മാടത്തെ കമ്മാടം റസാഖിനെ കോടതി കഴിഞ്ഞദിവസം കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി കുമ്പള സൂരംബയലിലെ എം മൊയ്തീന്‍ (39) വിചാരണവേളയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ മാറ്റിവെച്ചു. 2006 മാര്‍ച്ച് 26ന് ആണ് അരവിന്ദന്‍ മാണിക്കോത്തിനേയും മകനേയും ബൈക്കിലെത്തിയ പ്രതികള്‍ കോട്ടച്ചേരിയിലെ ബാര്‍ബര്‍ ഷോപ്പിന് മുന്നില്‍വെച്ച് ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐ ആണ് കേസന്വേഷിച്ചത്. ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അംഗവൈകല്യം ഉണ്ടാക്കിയെന്നുമായിരുന്നു കേസ്.

മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണനായിരുന്ന അന്തരിച്ച ഷരീഫ ഇബ്രാഹിമിന്റെ സഹോദരനാണ് വിട്ടയക്കപ്പെട്ട കമ്മാടം റസാഖ്. നഗരസഭാ ചെയര്‍പേഴ്‌സണെതിരെ പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിലുള്ള വിരോധംകാരണം ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ഹാഷിമിനേയും സബിയേയും ഉപയോഗിച്ച് അക്രമം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടിയാണ് ഹാജരായത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.