പയ്യന്നൂര്‍:[www.malabarflash.com] ഫേസ് ബുക്ക് പ്രണയത്തില്‍ കുടുങ്ങിയ പത്തൊമ്പതുകാരി കാമുകനെ തേടി പയ്യന്നൂരിലെത്തി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പയ്യന്നൂരിലെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കണ്ണൂരില്‍ നിന്ന് ബസ് മാര്‍ഗം പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിലെത്തിയ പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങാത്തത് ശ്രദ്ധയില്‍പെട്ട ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ ടി.മാത്യുകുട്ടി സംഘവും സ്ഥലത്തെത്തി പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ഫേസ് ബുക്ക് പ്രണയ കഥ പുറത്തറിഞ്ഞത്.
വയനാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ചെറുപുഴ കൊല്ലാടയിലെ കാമുകനെ തേടി നാല് ദിവസം മുമ്പാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി കാലങ്ങളില്‍ മുഴുവന്‍ ബസുകളില്‍ മാറി മാറി യാത്ര ചെയ്യുകയായിരുന്നുവെന്നും ആദ്യം വയനാട്ടിലേക്ക് പോയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി.
കോഴിക്കോട്ടെ പെയിന്റിംഗ് തൊഴിലാളിയായ പിതാവിനെയും ബന്ധുക്കളെയും പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കാമുകനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി വാശി പിടിച്ചു. എന്നാല്‍ കാമുകനാകട്ടെ ഇത് തമാശയായാണ് കണക്കാക്കിയത്. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന ആലോചനയിലാണ് പോലീസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment