Latest News

കൊളവയല്‍ അക്രമം: രണ്ട് വധശ്രമ കേസുകളിലെ എട്ടുപ്രതികളടക്കം 17 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] കൊളവയല്‍ -പൊയ്യക്കര മേഖലയില്‍ നടന്ന സി പി എം -ബി ജെ പി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ 17 പേര്‍ അറസ്റ്റില്‍. നാല് ബി ജെ പി പ്രവര്‍ത്തകരും 13സി പി എം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

 സംഘര്‍ഷത്തിന് തുടക്കമിട്ടു എന്ന് കരുതുന്ന സി പി എം പ്രവര്‍ത്തകന്‍ ഇട്ടമ്മലിലെ ബജീഷിനെ ചേറ്റുകുണ്ടിനടുത്ത് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊയ്യക്കര സ്വദേശികളും ബി ജെ പി പ്രവര്‍ത്തകരുമായ ലോഗേഷ്, ബിജു, ലിഗേഷ്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

ബി ജെ പി പ്രവര്‍ത്തകന്‍ കൊളവയലിലെ ലക്ഷ്മണനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ സി പി എം പ്രവര്‍ത്തകരായ കാറ്റാടിയിലെ ദീപേഷ്, രാജേഷ്, രഞ്ജിത്ത്, ഷാജി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. പൊയ്യക്കരയിലും ഇട്ടമ്മലിലും ആറോളം വീടുകള്‍ അക്രമിച്ച് തകര്‍ത്ത കേസില്‍ ഒമ്പത് സി പി എം പ്രവര്‍ത്തകരും അറസ്റ്റിലായി.

ഷൈജു, രഞ്ജിത്ത്, വൈശാഖ്, സുബീഷ്, സുധീഷ്, ഹിജേഷ്, അജിത്ത്, സുജിത്ത്, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പതിനേഴ് പേരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിലെ മറ്റ് പ്രതികളെക്കൂടി പിടികൂടാന്‍ പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.