മട്ടന്നൂര്‍:[www.malabarflash.com] തില്ലങ്കേരിയില്‍ കല്യാണവീട്ടിലേക്ക് ബോംബേറ്, അക്രമി സംഘം മൂന്നുപേരെ ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. മാമ്പറത്തെ കോമത്ത് ശശിയുടെ വീടിന് നേരെയാണ് ഞായറാഴ്ച വൈകിട്ട് ഏഴിന് ബൈക്കുകളിലെത്തിയ സംഘം ബോംബെറിഞ്ഞത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ബോംബേറില്‍ വീടിന് കേടുപറ്റി. അടികൊണ്ട് പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരായ മാമ്പറത്തെ പ്രജീഷ് (26), വിനോദ് (36), വഞ്ഞേരിയിലെ ഹാഷിം (26) എന്നിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാഷിമിന്റെ പരിക്ക് ഗുരുതരമാണ്.
കോമത്ത് ശശിയുടെ മകള്‍ ആതിരയുടെ വിവാഹം കഴിഞ്ഞ് വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നവരാണ് അക്രമത്തിനിരയായത്. മീത്തലെ പുന്നാട് ഭാഗത്തുനിന്ന് ബൈക്കുകളിലാണ് ബോംബും ഇരുമ്പുവടികളുമായി അക്രമികളെത്തിയത്.
കോമത്ത് ശശിയുടെ മകള്‍ ആതിരയുടെ വിവാഹം കഴിഞ്ഞ് വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നവരാണ് അക്രമത്തിനിരയായത്. മീത്തലെ പുന്നാട് ഭാഗത്തുനിന്ന് ബൈക്കുകളിലാണ് ബോംബും ഇരുമ്പുവടികളുമായി അക്രമികളെത്തിയത്.
അക്രമത്തിനുശേഷം രക്ഷപ്പെടുകയായിരുന്ന സംഘത്തിന്റെ ബൈക്ക് മറിഞ്ഞതിനെതുടര്‍ന്ന് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. വെമ്പടിയിലെ മാട്ടി ബൈജു എന്നയാളാണ് പിടിയിലായത്.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ തില്ലങ്കേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment