Latest News

ഇ-മെയില്‍ ഐഡി ഹാക്ക് ചെയ്തു പണം തട്ടിയ പ്രതി പിടിയില്‍

കൊച്ചി:[www.malabarflash.com] ഇ-മെയില്‍ ഐഡി ഹാക്ക് ചെയ്തു പണം തട്ടിയ കേസിലെ പ്രതി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. കാണ്‍പൂര്‍ സ്വദേശിയായ ഷമീഖ് അഹമ്മദ് അന്‍സാരിയാണു പിടിയിലായത്. മുണ്ടക്കയം സ്വദേശി അലക്‌സാണ്ടര്‍ ജെ. കുര്യാക്കോസും മറ്റൊരു പ്രവാസിയുമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

ഇരുവരുടെയും ഇ-മെയില്‍ ഐഡി ഹാക്ക് ചെയ്തു മെസേജുകള്‍ അയച്ച് അവരെ തെറ്റിദ്ധരിപ്പിച്ചു കൊച്ചിയിലെ ബാങ്കിലേക്ക് ട്രാന്‍സ്ഫറാകേണ്ട ഏഴു ലക്ഷം രൂപ ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ജബല്‍ബൂര്‍ ശാഖയിലെ സ്വന്തം അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചാണു പണം തട്ടിയത്.

സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ മേല്‍നോട്ടത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഡോ.അരുളിന്റെ നിര്‍ദേശാനുസരണം അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. വിജയന്‍, സെന്‍ട്രല്‍ സിഐ ജി.ഡി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ വിമല്‍, ഷിബു, സിപിഒമാരായ ശ്രീകുമാര്‍, സുധീര്‍, സുരേഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.