Latest News

പീഡനക്കേസ്: വൈദികന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: [www.malabarflash.com]വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തില്‍ അന്തേവാസികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരനായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നാരങ്ങാനം സ്വദേശി ഫാ. ജോണ്‍ ഫിലിപ്പോസ് (45) ആണ് അറസ്റ്റിലായത്.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ അന്തേവാസി പഠനത്തില്‍ മോശമായതിനെത്തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് 2012 മുതല്‍ നടന്ന പീഡനവിവരം പുറത്തായത്. സ്ഥാപനത്തില്‍ താമസിച്ചു വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മറ്റു ചില വിദ്യാര്‍ഥികളെയും വൈദികന്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.