Latest News

ഏപ്രില്‍ ഒന്നിനു ശേഷമുള്ള ഇരുചക്ര വാഹനങ്ങളില്‍ ഓട്ടമാറ്റിക് ഹെഡ്‌ലാംപ് നിര്‍ബന്ധം

തിരുവനന്തപുരം:[www.malabarflash.com] എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍, രാപകലില്ലാതെ ഇരുചക്രവാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തണം. 'റണ്ണിങ് ലാംപ്' ഘടിപ്പിച്ച വാഹനമാണെങ്കില്‍ എന്‍ജിന്‍ ഓണാകുമ്പോള്‍ അതും പ്രവര്‍ത്തിക്കുന്നുണ്ടാവണം. ഏപ്രില്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളില്‍ 'ഓട്ടമാറ്റിക് ഹെഡ്‌ലാംപ്' (എഎച്ച്ഒ) ഏര്‍പ്പെടുത്തണമെന്നാണു ഗതാഗത മന്ത്രാലയം വാഹനനിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയത്.

ഇതേക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ മന്ത്രാലയം നിര്‍മാതാക്കള്‍ക്കു സമയം നല്‍കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്താണു പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇരുചക്രവാഹന അപകടങ്ങള്‍ വ്യാപകമാകുന്നതു കണക്കിലെടുത്താണു നടപടി.

സ്വയം പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാന്‍ വാഹനത്തില്‍ സ്വിച്ച് ഉണ്ടാവില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പത്തു വര്‍ഷത്തിലേറെയായി ഈ സംവിധാനമുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ 'ഓട്ടമാറ്റിക് അലാം' നിര്‍ബന്ധമാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വികസിത രാജ്യങ്ങളില്‍ നിര്‍ത്താതെ മുഴങ്ങുന്ന ഹോണ്‍ ആണ് അപകടം വിളിച്ചറിയിക്കുക. നിരന്തരം ഹോണ്‍ മുഴക്കി പായുന്ന വാഹനങ്ങളുള്ള ഇന്ത്യയില്‍ ഇതു പ്രായോഗികമാവില്ല.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.