Latest News

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്‌തര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ. ക്ഷേത്രത്തിന്റെ പത്ത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിടുന്ന ഭക്‌തജനങ്ങള്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പൊങ്കാലയിടാന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പരിഗണിച്ചാണ്‌ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

23ന്‌ രാവിലെമുതലാണ്‌ പൊങ്കാല ആരംഭിക്കുന്നത്‌. അന്ന്‌ രാവിലെ മുതല്‍ വൈകിട്ട്‌ വരെയുള്ള സമയങ്ങളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുന്നത്‌. ഭക്‌തരുടെ ഇന്‍ഷുറന്‍സിനായുള്ള തുക ക്ഷേത്രം ട്രസ്‌റ്റാണ്‌ നല്‍കുന്നത്‌. ന്യൂഇന്ത്യ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ്‌ പദ്ധതി നടപ്പാക്കുക.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.