Latest News

ഫേസ്ബുക്കില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്റ്; ഡിഎസ്പിക്ക് സസ്‌പെന്‍ഷന്‍

ഗോഹട്ടി:[www.malabarflash.com] ഫേസ്ബുക്കില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്റിട്ട ഡിഎസ്പിയെ ആസാമില്‍ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ബി അംഗ്ലോംഗ് ജില്ലയിലെ ഡിഎസ്പി അഞ്ജന്‍ ബോറയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അഞ്ജന്‍ ബോറയ്‌ക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടു.

ഫേസ്ബുക്കില്‍ പ്രകോപനകരമായ പോസ്റ്റിട്ട ഡിഎസ്പി മുസ്‌ലിം പള്ളികളിലെ ബാങ്കുവിളി നിര്‍ത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഡിഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകന്‍ അമന്‍ വാഹുദ് പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായി. ഇതോടെ ഡിഎസ്പിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ മുസ്‌ലിം വിരുദ്ധ പോസ്റ്റിട്ടെന്ന കാര്യം ഡിഎസ്പി നിഷേധിച്ചു. തന്റെ ഫേസ്റ്റ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നാണ് അഞ്ജന്‍ ബോറ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.