Latest News

ഇനി നടക്കുമ്പോഴും ഫോണ്‍ ചാര്‍ജ് ചെയ്യാം; പ്രത്യേക സാങ്കേതികവിദ്യ വികസിപ്പിച്ചു


നടത്തംകൊണ്ട് ഇനി ആരോഗ്യ സംരക്ഷണം മാത്രമല്ല ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും സാധിക്കും . തമാശയാണെന്ന് കരുതേണ്ട സംഗതി കാര്യമാണ്. നടക്കുന്നത് വഴി ഫോണ്‍ ചാര്‍ജ്ജ് ചെയ്യിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയുമായിത്തിയിരിക്കുകയാണ് ഒരുകൂട്ടം എഞ്ചിനീയര്‍മാര്‍.[www.malabarflash.com]

വിസ്‌കോസിന്‍-മാഡിസണ്‍ യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സാണ് ഇത്തരമൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. ഊര്‍ജ്ജ സംരക്ഷണത്തിന് വലിയൊരു മുതല്‍ക്കൂട്ടായേക്കാവുന്ന ഈ സാങ്കേതിക വിദ്യ വഴി മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവരുടെ അവകാശവാദം.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് പ്രൊഫസറായ ടോം റൂപെന്‍പകിന്‍ സീനിയര്‍ സൈന്റിസ്റ്റായ ആഷ്‌ലി ടെയ്‌ലര്‍ എന്നിവര്‍ ചേര്‍ന്ന്ാണ് ഈ പദ്ധതിയെ വിശദീകരിക്കുന്നത്. മനുഷ്യന്റെ ചലനങ്ങള്‍ വഴി മൊബൈല്‍ഫോണും മറ്റ് ഇലക്ട്രോണിക് ഡിവൈസും ചാര്‍ജ്ജും ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം.

മനുഷ്യര്‍ നടക്കുമ്പോള്‍ വലിയതോതിലുള്ള ഊര്‍ജജം ഉദ്പാദിപ്പിക്കുന്നുണ്ട്. മനഷ്യന്റെ ഒരു കാല്‍വയ്പ്പ്‌കൊണ്ട് തന്നെ 20 വാട്ട്‌സിന് മുകളില്‍ ഊര്‍ജ്ജം ഉദ്പാദിപ്പിക്കാന്‍ കഴിയും. ഈ ടെക്‌നോളജി സൈന്യകര്‍ക്കും മറ്റും ഉപയോഗപ്രദമാണ് . കാരണം സൈന്യകര്‍ സാധാരണ റേഡിയോയും ജിപിഎസ് യൂണിറ്റുകളും റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഭാരമുള്ള ബാറ്ററിയും കയ്യില്‍ കരുതുകയാണ് പതിവ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രയോജനപ്പെടുത്താവുന്ന സാങ്കേതികവിദ്യയാണിത്. ചെറിയ അളവിലുള്ള ഊര്‍ജജം പോലും ഫോണ്‍ , ലാപ്‌ടോപ്പ് ,ഫ്‌ളാഷ്‌ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പവര്‍ ലഭിക്കുമെന്നാണ് റൂപെന്‍പകിന്റെയും കൂട്ടരുടെയും അവകാശവാദം. ഒരു സാധാരണ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ 2 വാട്ട്‌സില്‍ കുറവ് പവര്‍ മതി. കുറഞ്ഞ ചിലവില്‍ സാങ്കേതിക വിദ്യകള്‍ ലോകത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഈ എഞ്ചിനീയര്‍മാര്‍.



Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.