Latest News

ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരി കുടുങ്ങി

ബംഗളൂരു:[www.malabarflash.com] ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകത്തിലെ ഒരു ക്ഷേത്രത്തിലാണ് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ തേകാലിലുള്ള ഒരു ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തില്‍ പൂജാരിയും മറ്റ് രണ്ടുപേരും അറസ്റ്റിലായി.

സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര പരിസരത്ത് സ്ത്രീകളുടെ നൃത്ത പരിപാടി നടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി പരിപാടി നിര്‍ത്തിവയ്ക്കാനും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതിനല്‍കിയ പത്രം കാണിക്കാനും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പൂജാരി അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, ഇരുവരെയും മണിക്കൂറുകളോളം ക്ഷേത്രത്തിനകത്തെ മുറിയില്‍ പൂട്ടിയിട്ടു.ക്ഷേത്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിയെത്താന്‍ വൈകിയതോടെയാണ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോല്‌സ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയും പൂജാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.