ഷാര്‍ജ:[www.malabarflash.com] ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ കാര്‍ പാര്‍ക്കില്‍ 19 വാഹനങ്ങള്‍ കത്തിനശിച്ചു. ആര്‍ക്കും പരുക്കില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ 11ന് യൂണിവേഴ്‌സിറ്റി ക്യാംപസിലെ വനിതാ വിഭാഗത്തിലെ കാര്‍ പാര്‍ക്കിലാണ് അഗ്‌നിബാധ.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു കാറിനെ ബാധിച്ച തീ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളിലേയ്ക്ക് കൂടി പടരുകയായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി.അബ്ദുല്ല സഈദ് അല്‍ സുവൈദി പറഞ്ഞു. കാറുകളും ഫോര്‍വീലറുകളുമാണ് അഗ്‌നിക്കിരയായത്. തൊട്ടടുത്തെ പാര്‍ക്കിങ്ങുകളിലും ഒട്ടേറെ കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ് വിഭാഗം അഗ്‌നി ഇവിടങ്ങളിലേയ്ക്ക് ബാധിക്കാതെ നിയന്ത്രണവിധേയമാക്കി. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ വാഹനങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. കൂടാതെ പാര്‍ക്കിങ് മേല്‍ക്കൂരകളും കത്തിയമര്‍ന്നു.
തങ്ങളുടെ വാഹനങ്ങള്‍ കത്തിയമരുന്നത് എല്ലാവര്‍ക്കും നിസഹായരായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. പലതിലും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും പണവും മൊബൈല്‍ഫോണുകളും പഠനോപകരണങ്ങളും മറ്റും ഉണ്ടായിരുന്നു. ഇവയെല്ലാം ചാരമായി. കാറുകള്‍ പലതും പൊട്ടിത്തെറിക്കുന്ന ശബ്ദം അകലേയ്ക്ക് പോലും കേള്‍ക്കമായിരുന്നു. ഇവിടെ നിന്നുള്ള കറുത്ത പുക വളരെ ഉയരത്തില്‍ ദൃശ്യമായി. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ് വിഭാഗം അഗ്‌നി ഇവിടങ്ങളിലേയ്ക്ക് ബാധിക്കാതെ നിയന്ത്രണവിധേയമാക്കി. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ വാഹനങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. കൂടാതെ പാര്‍ക്കിങ് മേല്‍ക്കൂരകളും കത്തിയമര്‍ന്നു.
തങ്ങളുടെ വാഹനങ്ങള്‍ കത്തിയമരുന്നത് എല്ലാവര്‍ക്കും നിസഹായരായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. പലതിലും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും പണവും മൊബൈല്‍ഫോണുകളും പഠനോപകരണങ്ങളും മറ്റും ഉണ്ടായിരുന്നു. ഇവയെല്ലാം ചാരമായി. കാറുകള്‍ പലതും പൊട്ടിത്തെറിക്കുന്ന ശബ്ദം അകലേയ്ക്ക് പോലും കേള്‍ക്കമായിരുന്നു. ഇവിടെ നിന്നുള്ള കറുത്ത പുക വളരെ ഉയരത്തില്‍ ദൃശ്യമായി. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment