Latest News

പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 4 മുതല്‍ 8 വരെ

പൂച്ചക്കാട് :[www.malabarflash.com] മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 4 മുതല്‍ 8 വരെ തീയ്യതികളില്‍ ബ്രഹ്മശ്രീ കെ.യു.ദാമോദര തന്ത്രികളുടെ കര്‍മ്മികത്വത്തില്‍ വിവിധ പരിപാടികളോടെ നടക്കും.

4ന് വ്യാഴാഴ്ച പുലര്‍ച്ച 5.30 മുതല്‍ അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ബിംബശുദ്ധി, കലശപൂജകള്‍, കലശാഭിഷേകം. 9 മണിക്കും 10 മണിക്കും ഇടയില്‍ കൊടിയേറ്റം. ഉച്ചയ്ക്ക് മഹാപൂജ വൈകുന്നേരം 5മണി മുതല്‍ ദീപാരാധന, ഭജന, അത്താഴപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്. 6.30മുതല്‍ 7.30വരെ പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര ഭരണസമിതിയുടെ ഭജന. 8.30ന് മാക്കവും മക്കളും മള്‍ട്ടിവിഷ്വല്‍ വില്‍കലാമേള.

5ന് വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ അഭിഷേകം ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്, നവകലശപൂജ, നവകലശാഭിഷേകം, ഉച്ചപൂജ, കാഴ്ചാ ശീവേലി, നാഗാഭിഷേകം, നാഗത്തിന് നിവേദ്യം, വൈകുന്നേരം 5.30 മുതല്‍ ദീപാരാധന, ഭജന, അത്താഴപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്. 6.30 മുതല്‍ 7.30 വരെ തിരുവക്കോളി തിരൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര ഭജനസമിതിയുടെ ഭജന. 8 മണിക്ക് മാതൃഭൂമിസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര. തുടര്‍ന്ന് രാജീവ് മാങ്കോമ്പ് അവതരിപ്പിക്കുന്ന സോപാന നൃത്തം.

6ന് ശനിയാഴ്ച വലിയ ഉത്സവം. രാവിലെ 5.30 മുതല്‍ അഭിഷേകം ഗണപതിഹാമം, ഉഷപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്, നവകലശപൂജ, മഹാപൂജ, ഉച്ചപൂജ, കാഴ്ചാ ശീവേലി. വൈകുന്നേരം 5.30ന് ദീപാരാധാന, തായമ്പക, അത്താഴപൂജ, ശ്രീഭൂതബലി മേളം. 5.30ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ. 9 മണിക്ക് തിടമ്പു നൃത്തം. 9.30ന് പൈതൃകം യു.എ.ഇകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമരുന്ന് പ്രയോഗം.
7ന് ഞായറാഴ്ച രാവിലെ 5.30മുതല്‍ അഭിഷേകം രാവിലെ ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്, നവകലശപൂജ, ഉച്ചപൂജ. വൈകുന്നേരം 5മണി മുതല്‍ ശ്രീഭൂതബലി, പള്ളിവേട്ട, കട്ടപൂജ, അത്താഴപൂജ, ശയനം. 6.30 മുതല്‍ 7.30 വരെ ശ്രീ വിഷ്ണുപ്രിയ മഹിളാ ഭക്തവൃന്ദ കീക്കാന്‍ അവതരിപ്പിക്കുന്ന ഭജന.
8ന് തിങ്കളാഴ്ച രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍ ഗണപതിഹോമം, ഉഷഃപൂജ, യാത്രഹോമം, ആറാട്ട് എഴുന്നള്ളത്ത് ആറാട്ട് എഴുന്നള്ളത്ത് ആറാട്ട് കട്ടയില്‍ പൂജ, തിരിച്ചെഴുന്നള്ളത്ത്, ദര്‍ശന ബലി. 11മണക്ക് ഉത്സവത്തിന് കൊടിയിറക്കം തുടര്‍ന്ന് ഉച്ചപൂജ, ശീവേലിയോടു കൂടി ഉത്സവം സമാപിക്കും.
ഉത്സവ ദിവസങ്ങളില്‍ എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.