ന്യൂഡല്‍ഹി:[www.malabarflash.com] സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസായ ഡല്‍ഹിയിലെ എ.കെ.ജി ഭവനുനേരെ ആക്രമണം. 'ആം ആദ്മി സേന' എന്നെഴുതിയ തൊപ്പി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഓഫീസിനുനേരെ കല്ലെറിഞ്ഞ ഇവര്‍ ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് 'പാകിസ്താനി ഓഫീസ്' എന്ന് എഴുതുകയും ചെയ്തു. ഓഫീസ് പരിസരത്ത് 'പാകിസ്താനി ഓഫീസ് സി.പി.എം' എന്ന പോസ്റററുകള്‍ പതിച്ചിട്ടുണ്ട്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ആക്രമണം നടത്തിയ നാലംഗ സംഘത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനം. തങ്ങള്‍ ഭാരതത്തെ അനുകൂലിക്കുന്നവരാണെന്നും അതുകൊണ്ടാണ് എ.കെ.ജി ഭവന് നേരെ അക്രമം നടത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എ.കെ.ജി ഭവനുനേരെ ആക്രമണം. ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. അതിനെതിരെയുളള പ്രതിഷേധ സൂചകമായിരിക്കാം ആക്രമണമെന്നാണ് കരുതുന്നത്.
എകെജി ഭവന്‍ ആക്രമിച്ചത് ആര്‍എസ്എസ് പിന്തുണയോടെയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധിജിയെ കൊന്നവരാണ് ദേശസ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്നത്. അവരുടെ സര്‍ട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ല. ജെ.എന്‍.യുവില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കാന്‍ സി.പി.എം സജ്ജമാണെന്നും യെച്ചൂരി പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment