Latest News

കെ സുധാകരന്‍ ഉദുമയില്‍ നിന്നും മത്സരിച്ചേക്കും

കാസര്‍കോട്:[www.malabarflash.com] നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയ അഡ്വ. സി.കെ.ശ്രീധരന്‍, പി.രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി എന്നിവരടങ്ങിയ ഉപസമിതിയാണ് സുധാകരനെ ഉദുമയില്‍ നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടി.സിദ്ദിഖിന് ഉദുമ നിയമസഭാ മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ലീഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരനാണ് സ്ഥാനാര്‍ഥിയെങ്കില്‍ നിലനിര്‍ത്താനാവുമെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.

കണ്ണൂര്‍ വിമതന്‍ കെ കെ രാഗേഷില്‍ നിന്നും കടുത്ത മത്സരമുണ്ടായേക്കുമെന്ന ഭയവും സുധാകരന്റെ ജില്ലാമാറ്റത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദുമയില്‍  മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് സുധാകരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.