Latest News

കുളിക്കടവില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞ വിഡിയോ കാണാനെത്തിയ യുവാവു കണ്ടത് സ്വന്തം അമ്മയുടെ കുളിസീന്‍

തൊടുപുഴ:[www.malabarflash.com] കുളിക്കടവില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞ വിഡിയോ കാണാനെത്തിയ യുവാവു കണ്ടത് സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യം. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു. ഒളിക്യാമറ സ്ഥാപിച്ചയാളുടെ കുത്തേറ്റ മറ്റൊരു യുവാവ് തൊടുപുഴയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തൊടുപുഴ മേഖലയ്ക്കു തൊട്ടടുത്ത പഞ്ചായത്തിലാണു സംഭവം. പഞ്ചായത്തിലെ കുളിക്കടവിനു സമീപത്തെ തെങ്ങിലാണ് രഹസ്യമായി ചിലര്‍ ഒളിക്യാമറ സ്ഥാപിച്ചത്. കുളിക്കാനെത്തുന്നവരുടെ ദൃശ്യങ്ങള്‍ ദിവസവും പകര്‍ത്തി രാത്രി ഇതിനു സമീപത്തെ ക്ലബ്ബിലെ കംപ്യൂട്ടറില്‍ ഇട്ടു കാണുന്നതായിരുന്നു വിനോദം. ഇടതു യുവജന സംഘടനയുടെ ചില പ്രവര്‍ത്തകരായിരുന്നു ഇവരെല്ലാം.

അമ്മ കുളിക്കാനെത്തുന്നതു ക്യാമറയില്‍ കണ്ട മകന്‍ ക്യാമറ സ്ഥാപിച്ചയാളോടു വഴക്കിട്ടു. ഇതിനിടെയാണ് കത്തിക്കുത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനു പരുക്കേറ്റത്.

വിഷയത്തിന്റെ പേരില്‍ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ രണ്ടു ചേരിയായി തിരിഞ്ഞു. അതിനിടെ, ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ സൂക്ഷിക്കാമെന്നു പറഞ്ഞു വാങ്ങിയ യുവനേതാവ് ഇതു പൊലീസിനു കൈമാറിയില്ലെന്നും ആരോപണമുണ്ട്. കുത്തേറ്റയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.