Latest News

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ:[www.malabarflash.com] ചേര്‍ത്തല പള്ളിപ്പുറത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. പള്ളിപ്പുറം സ്വദേശികളായ അമല്‍, കിഷോര്‍, അഖില്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.

ചേന്നം പള്ളിപ്പുറം തുമ്പേച്ചിറയില്‍ ടി. സുരേഷ് (ഷിബു–38) ആണു മരിച്ചത്. 14ാം തീയതി ഞായറാഴ്ച വൈകിട്ടാണു വീടിനു സമീപത്തെ തവണക്കടവില്‍ അഞ്ചംഗ സംഘം സുരേഷിനെ ആക്രമിച്ചത്. വീട്ടില്‍ കയറി ഭാര്യയെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും സുഹൃത്ത് അരുണ്‍ പ്രകാശിനെയും സിപിഎം തവണക്കടവ് ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാറിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു.

തലയ്ക്ക് അടിയേറ്റ സുരേഷും മറ്റു രണ്ടു പേരും ഞായറാഴ്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. തിങ്കളാഴ്ച ആശുപത്രി വിട്ടു. തുടര്‍ന്ന് 17ന് രാവിലെ സുരേഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സുരേഷിനെ ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇവരുടെ ലഹരിമരുന്ന് ഉപയോഗം ചോദ്യം ചെയ്തതാണു വൈരാഗ്യത്തിനു കാരണമെന്നും ആക്രമണത്തിന്റെ ആഘാതത്തിലാണു മരണം സംഭവിച്ചതെന്നുമാണു സിപിഎം ആരോപിച്ചിരുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.