ചെങ്ങന്നൂര്‍:[www.malabarflash.com] ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ പെട്രോള്‍ പമ്പുടമ മരിച്ചു. രണ്ടു പേര്‍ അറസ്റ്റില്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഈ മാസം 18ന് ഉണ്ടായ ആക്രമണത്തെത്തുടര്‍ന്നു മുളക്കുഴ രേണു ഓട്ടോ ഫ്യൂവല്‍സ് ഉടമയും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ജനറല്‍ മാനേജരുമായ മുളക്കുഴ ശങ്കരമംഗലം എം.പി. മുരളീധരന്‍ നായരാണ് (55) വ്യാഴാഴ്ച പുലര്‍ച്ചെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ മഠത്തിലേത്ത് അനൂപ്കുമാര്‍ (അനു, ബോഞ്ചോ–26), ചെറിയനാട് തുരുത്തിമേല്‍ മനോജ്ഭവനം (പ്ലാവിള വടക്കേതില്‍) മനോജ് (ഐസക്–25) എന്നിവരെ സിഐ ജി. അജയനാഥ്, എസ്‌ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

മൂന്നാം പ്രതി പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26) നേരത്തേ അറസ്റ്റിലായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment