Latest News

ലളിത് ഹോട്ടലിലേക്ക് യുവജന മാര്‍ച്ച് നടത്തി

ഉദുമ:[www.malabarflash.com] ഉദുമ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന തൊഴിലാളി പീഡനം അവസാനിപ്പിക്കുക, അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ലളിത് റിസോര്‍ട്ടിലേക്ക് ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി അനില്‍കുമാര്‍ അധ്യക്ഷനായി. കെ സന്തോഷ്‌കുമാര്‍, ടി കെ അഹമ്മദ്ഷാഫി എന്നിവര്‍ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ബേവൂരി കേന്ദ്രീകരിച്ച് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.