Latest News

പ്രമുഖ പണ്ഡിതന്‍ മേല്‍പ്പറമ്പയിലെ ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

മേല്‍പ്പറമ്പ:[www.malabarflash.com] പ്രമുഖ പണ്ഡിതന്‍ മേല്‍പ്പറമ്പയിലെ ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ (98) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം 3 മണിക്ക് മേല്‍പ്പറമ്പ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ജാതി മത ഭേതമന്യേ സര്‍വരുടെയും ആദരവ് ഏറ്റി വാങ്ങി വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന മഹാനായ പണ്ഡിത വര്യനായിരുന്നു അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍. മേല്‍പ്പറമ്പ ജമാഅത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷ പതവി അലങ്കരിച്ചിരുന്നു. കര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനായിരുന്നു.

1921 സൗത്ത് ചിത്താരിയിലെ മുഹമ്മദിന്റെയും ആസ്യയുടെയും മകനായി കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി മേല്‍പ്പറമ്പിലാണ് താമസം.
ഭാര്യ ആയിശ നേരത്തെ മരിച്ചു. ആസിയ, അബ്ദുല്ല, ഫാത്വിമ, മൈമൂന, ഹാജറ, മറിയം, ഇബ്രാഹം, ഹനീഫ്, സുബൈദ എന്നിവര്‍ മക്കളാണ്.

കടവത്ത് മാളിക അഹ്മദ് ഹാജിയുടെ കടവത് പള്ളി ദര്‍സില്‍ മുഹമ്മദ് മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. 17ാമത്തെ വയസ്സില്‍ കടവത്ത് പള്ളിയില്‍ ഇമാമായി നിന്ന് കൊണ്ടാണ് തുടക്കം. ഇന്നത്തെ മേല്പരമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം ഹിജ്‌റ 1363 (1941) റജബ് 5 വെള്ളിയാഴ്ച മേല്പറമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി സി. മുഹമ്മദ് മുസ്ലിയാര്‍ അധികാരപ്പെടുത്തി.
അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത് പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിന്നീട് മേല്പറമ്പ് ജമാഅത്ത് കീഴുരില്‍ നിന്നും വിഭജിച്ചു പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി. മേല്പറമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി 60 വര്‍ഷത്തോളം നില നിര്‍ത്തി. ഏറ്റെടുത്തു 8 വര്‍ഷത്തിനു ശേഷം ഉസ്താദ് മേല്‍പ്പറമ്പില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നീട് 10 മാസത്തിനു ശേഷം വീണ്ടും തിരിച്ചു കൊണ്ട് വന്നു.
1999 ല്‍ അസുഖം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂട് നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂട നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ് ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം വയള് നടത്താറുണ്ട്. 30 ദിവസം മേല്‍പ്പറമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്തു ഇടുവുങ്കാല്‍ മുതല്‍ ചളിയങ്കോട്, അണിഞ്ഞ വരെയുള്ളവര്‍ ജുമുഅ നമസ്‌കാരത്തിന് മേല്‍പ്പറമ്പില്‍ വരുമായിരുന്നു.

വായന ലോകത്തെ അത്ഭുത പ്രതിഭയാണ് അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ടായിരുന്നു. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും സുപരിചിതമാണ്. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുമായിരുന്നു.
കര്‍മ്മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.