Latest News

പിരിഞ്ഞ ദമ്പതികള്‍ പരസ്പരമറിയാതെ ഫേസ് ബുക്കില്‍ പ്രണയിച്ചു

ബരേലി:[www.malabarflash.com] സ്വര്‍ഗവും പ്രശ്‌നരഹിതമല്ല…ഇവിടവും ചിലപ്പോള്‍ ഗുലുമാലുകളുടെ വേദിയാകാറുണ്ട്…നമ്മുടെ സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ഗത്തിലെ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടാകാറുണ്ടെങ്കിലും ഉത്തര്‍ പ്രദേശിലെ ബരേലിയില്‍ നടന്ന സംഭവം സമാനതകളില്ലാത്തതാണ്. ഫേസ് ബുക്കിലാണ് ചിരിക്കാനും ചിന്തിക്കാനും പറ്റിയ സംഭവം അരങ്ങേറിയത്.

ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലൂടെ ചാറ്റ്‌ചെയ്ത് പ്രണയത്തിലായ സംഭവം വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. 

വേര്‍പിരിഞ്ഞതിനുശേഷം മറ്റൊരു നല്ല ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ഫേസ്ബുക്കില്‍ സജീവമായത്. ഇതിനായി കള്ളപ്പേരുകളില്‍ ഇരുവരും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി.
പരസ്പരം അറിയാതെ ഈ ദമ്പതിമാര്‍ സുഹൃത്തുക്കളായി. മൂന്ന് മാസം നീണ്ടുനിന്ന ചാറ്റിങ്ങിനൊടുവില്‍ പരസ്പരം കാണുന്നതിന് ഇവര്‍ തീരുമാനിച്ചു. റെസ്‌റ്റോറന്റില്‍ വെച്ച് പരസ്പരം കണ്ടപ്പോഴാണ് ഇരുവര്‍ക്കും സത്യം ബോധ്യമായത്. നേരിട്ടുകണ്ടപ്പോള്‍ അവര്‍ അമ്പരന്നു. മാസങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പിരിഞ്ഞ പഴയ ഭര്‍ത്താവും ഭാര്യയും തന്നെ. 

അതോടെ വന്‍തര്‍ക്കമായി. ചീത്തവിളിയായി. കണ്ടുനിന്നവര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതിയായി. തുടര്‍ന്ന് പോലീസെത്തി ഇരുവരെയും കൗണ്‍സിലിങ് സെന്ററിലേക്ക് കൗണ്‍സിലിങ്ങിനായി അയക്കുകയായിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.