Latest News

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

കാഠ്മണ്ഡു:[www.malabarflash.com] നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള (78) അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്ത്യയിലെ ബനാറാസില്‍ 1939 ആഗസ്ത് 12 ന് ജനിച്ച സുശീല്‍ 1955ലാണ് നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായത്. രാജഭരണം 1960ല്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ സുശീല്‍ ഇന്ത്യയില്‍ അഭയം തേടിയിരുന്നു. വിമാനറാഞ്ചല്‍ക്കേസില്‍ ഒരുതവണ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് 16 വര്‍ഷം നേപ്പാളിന് പുറത്തായിരുന്നു.

വിമാന റാഞ്ചലുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷം ഇന്ത്യയില്‍ ജയിലിലായിരുന്നു. ബന്ധുവായ മുന്‍ നേപ്പാള്‍ പ്രസിഡന്റ് ഗിരിജാപ്രസാദ് കൊയ്രാളയുടെ സ്വാധീനത്തിലാണ് സുശീല്‍ രാഷ്ട്രീയത്തിലെത്തിയത്. ഗിരിജാ പ്രസാദിന്റെ മരണത്തെത്തുടര്‍ന്ന് 2008ല്‍ നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റായി.

2014 ഫിബ്രവരിയിലാണ് നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രിയായി സുശീല്‍ കൊയ്രാള അധികാരമേറ്റത്. 2015 ഒക്ടോബറില്‍ സ്ഥാനമൊഴിഞ്ഞു. അവിവാഹിതനാണ്. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.