ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രവസവിച്ചു. സുഹൃത്തിന്റെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. തിങ്കളാഴ്ച ഡല്‍ഹി കേശവപുരം മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം.
ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണമാണു പെണ്‍കുട്ടി പ്രസവിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഗുല്‍ഷന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഗുല്‍ഷനും ഇയാളുടെ സുഹൃത്തുക്കളുമൊത്ത് ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പോകുമ്പോഴായിരുന്നു സംഭവം.
വയറുവേദന കലശലായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മെട്രോസ്റ്റേഷന്റെ ടോയ്‌ലെറ്റില്‍ കയറി. ഇവിടെവച്ച് പ്രസവിക്കുകയായിരുന്നു. എന്നാല്‍ രക്തശ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ മെട്രോസ്റ്റേഷനിലെ ആരോഗ്യവിഭാഗത്തെ സമീപിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ഗുല്‍ഷനെ പോലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment