Latest News

അറബ്‌ലോകത്തെ 50 ഇന്ത്യന്‍ സമ്പന്നരില്‍ 13 മലയാളികള്‍

ദുബൈ:[www.malabarflash.com] ഗള്‍ഫ് മേഖലയിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ പതിമൂന്ന് മലയാളികള്‍. വാണിജ്യ മാസികയായ ‘അറേബ്യന്‍ ബിസിനസ്’ പ്രഖ്യാപിച്ച ഗള്‍ഫിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയിലാണ് മലയാളികളുടെ സജീവസാന്നിധ്യമുള്ളത്. 50 പേരില്‍ 11 പേര്‍ ശതകോടീശ്വരന്മാരാണ്. പട്ടികയിലെ മുന്‍നിരയിലുളള ഇന്ത്യക്കാരുടെ ആകെ ആസ്തി 5000 കോടി ഡോളറിലധികമാണ്. ഇതില്‍ ഇരുപത്തിയാറുശതമാനത്തോളം ആസ്തിയും മലയാളികളുടെ സംഭാവനയാണ്.

ആര്‍പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോക്ടര്‍ രവി പിള്ള ആണ് ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരില്‍ മൂന്നാമത്. സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമാണ് രവിപിള്ള. 460 കോടി ഡോളറിന്റെ ആസ്തിയോടെ ആണ് രവിപിള്ള പട്ടികയില്‍ മുന്നില്‍ എത്തിയത്. 60 ബില്യണ്‍ ഡോളറാണ്. ലുലുഗ്രൂപ്പ് മേധാവി എംഎ യൂസഫലി ആണ് ആസ്തിയുടെ കാര്യത്തില്‍ മലയാളികളില്‍ രണ്ടാമന്‍. ആകെയുള്ള ഇന്ത്യക്കാരില്‍ യൂസഫലി അഞ്ചാം സ്ഥാനത്താണ്. ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി മലയാളികളില്‍ മൂന്നാമതും ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ പട്ടികയില്‍ നാലാമതുമാണ്. ഗള്‍ഫ് മേഖലയില്‍ ആരോഗ്യരംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ആസാദ് മൂപ്പനാണ്.

സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വാസ്വനിയാണ് ഗള്‍ഫിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. ഐഎഫ്എഫ്‌സിഒയുടെ ഫിറോസ് അലാന ഇന്ത്യക്കാരില്‍ രണ്ടാമതും യുഎഇ എക്‌സ്‌ചേഞ്ച് മേധാവി ബിആര്‍ ഷെട്ടി പട്ടികയില്‍ അഞ്ചാമതുമാണ്. കമ്പനികളുടെ ആകെ ആസ്തി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഉണ്ടാകുന്ന മൂല്യം എന്നിവ കണക്കിലെടുത്താണ് അറേബ്യന്‍ ബിസിനസ് സമ്പന്നരുടെ പട്ടിക തയ്യാറാക്കിയത്.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.