Latest News

ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കോഴിക്കോട്:[www.malabarflash.com] കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ പരിയാരം ആസ്പത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ജയരാജനെ പരിശോധിച്ചു. റിമാന്‍ഡ് തടവുകാരനായതിനാല്‍ ഏറെക്കാലം സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സ നല്‍കുന്നതില്‍ നിയമപ്രകാരം തടസമുള്ളതിനാലാണ് സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റിയത്.

ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് കാണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ ബുധനാഴ്ച തലശേരി സെഷന്‍സ് കോടതി വിധി പറയും. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ജയരാജന്റെ ആരോഗ്യ സ്ഥിതി വിവരങ്ങള്‍ അടങ്ങുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.