പരിയാരം:[www.malabarflash.com] മോതിരംമാറി കല്യാണം നിശ്ചയിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി. ഏഴിലോട് സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞദിവസം വീട്ടുകാര്‍ അറിയാതെ കാമുകനൊപ്പം ചേര്‍ന്നത്.
പട്ടാളക്കാരനുമായുള്ള കല്യാണം ആഗസ്തില്‍ നടത്താനായിരുന്നു തീരുമാനിച്ചത്. മോതിരം മാറിയശേഷം ഇരുവരും സ്ഥിരമായി ഫോണില്‍ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. കാമുകനുള്ളകാര്യം സൂചിപ്പിക്കാത്ത പെണ്‍കുട്ടി കഴിഞ്ഞദിവസം അപ്രത്യക്ഷയായതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
മൊബൈല്‍ഫോണ്‍ കമ്പനിയുടെ ഫീല്‍ഡ് സ്റ്റാഫുമായി പെണ്‍കുട്ടി ഏറെനാള്‍ പ്രണയത്തിലായിരുന്നെന്ന് പറയുന്നു. കഴിഞ്ഞദിവസം തയ്യല്‍ക്ലാസിനുപോയ പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തവെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് കാമുകനൊപ്പം പോയ വിവരം അറിയിക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ചശേഷം വഞ്ചിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പട്ടാളക്കാരന്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കമിതാക്കള്‍ സ്റ്റേഷനില്‍ ഹാജരായി മോതിരം തിരികെ നല്‍കി.
Keywords: KannurNews, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment