Latest News

സ്‌നേഹ സമര്‍പ്പണം 2016; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദുബൈയില്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

ദുബൈ:[www.malabarflash.com] ഈ മാസം 28 ന് കാസര്‍കോട് ജില്ലയിലെ പെര്‍ള ബെദ്രംപള്ളയില്‍ വെച്ച് എന്‍മകജെയുടെ പ്രിയ പുത്രന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് ജന്മനാടിന്റെ ആദരം സ്‌നേഹ സമര്‍പ്പണം 2016 ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദുബൈയില്‍ മലബാര്‍ കലാ സാംസ്‌കാരിക വേദി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. ദേര റാഫി ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂസുഫ് അല്‍ഫലാ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു.

യു.എ.ഇ. എക്‌സ്‌ചേഞ്ച് ദുബൈ ബ്യൂറോ ചീഫ് വിനോദ് നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജമാല്‍ കൈരളി, വിജയകുമാര്‍ മീഡിയ നൈണ്‍, വിനയ നമ്മ ടി.വി, മജീദ് തെരുവത്ത് വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, റസാഖ് സണ്‍റൈസ്, ഫയാസ് കാപ്പില്‍, ഫൈസല്‍ ദീനാര്‍, വിവിധ സംഘടന പ്രതിനിധികളായ ഹനീഫ് കല്‍മട്ട, ഹംസ തൊട്ടി, നൗഷാദ് കന്യപ്പാടി, അബ്ദുല്ല ആറങ്ങാടി, റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദി പറഞ്ഞു.



Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.