വളപട്ടണം:[www.malabarflash.com] ഗ്രാമപഞ്ചായത്ത് അയല്‍സഭ രൂപീകരണയോഗത്തില്‍ യുവതിയെ സരിതയോടുപമിച്ചതിനെ ചൊല്ലി എസ്.ഡി.പി.ഐ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഏററുമുട്ടി. ഞായറാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷം പോലീസ് സ്റ്റേഷനിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ ഒത്തുതീര്‍ന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ വൈകിട്ട് ആറ് മണിയോടെയായിരുന്നു യോഗം. 21 അംഗ കമ്മിററി രൂപീകരിക്കാനായിരുന്നു തീരുമാനം.കമ്മിററി അംഗങ്ങളുടെ ലിസ്റ്റ് വായിച്ചപ്പോള്‍ 22 പേരുകള്‍ ഉള്‍പ്പെട്ടതാണ് കുഴപ്പമായത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഭാര്യയും കമ്മിററിയിലുണ്ടെന്നതിനാല്‍ ഭാര്യയുടെ പേര് നീക്കണമെന്ന് മുസ്‌ലിം ലീഗുകാര്‍ ആവശ്യപ്പെട്ടു. ഇതിന് മറുവിഭാഗം തയ്യാറായില്ല.
ഇതിനിടെ തന്റെ ഭാര്യ സരിതാ നായരാണോ എന്ന ചോദ്യവുമായി ഒരു ലീഗുകാരന്‍ രംഗത്തെത്തി. ഇതോടെ പരസ്പരം വാക്കേററവും ചേരിതിരിഞ്ഞ് സംഘര്‍ഷവും അരങ്ങേറിയത്. ഒടുവില്‍ പോലീസെത്തി ഇരുവിഭാഗത്തിലുംപ്പെട്ടവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ പരസ്പരം മാപ്പ് പറഞ്ഞ് കൈകൊടുത്ത് ഇരുകൂട്ടരും പിരിയുകയായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment