കാഞ്ഞങ്ങാട്:[www.malabarflash.com] ആറങ്ങാടി പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റി യോഗത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ പരിക്കേറ്റ പടിഞ്ഞാര്‍ സ്വദേശി സുഹറയുടെ പരാതിയില്‍ ഇസ്മായില്‍, എം ബി നൗഫല്‍, അമീര്‍, ജലീല്‍, മിയാദ് അഷ്‌റഫ്, അലി, ഖാദര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പള്ളിയിലെ ഖത്തീബ് ബി സി എം അബ്ദുള്‍ ഷുക്കൂര്‍ ദാരിമിയെ ജമാഅത്ത് കമ്മിറ്റി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ ജമാഅത്ത് യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് കൈയ്യാങ്കളി നടന്നത്.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ലക്ഷ്മി നഗറിലെ അബ്ദുള്‍ റഹ്മാന്‍, മകന്‍ അബ്ദുള്‍ ഹബീബ് എന്നിവരും കൈയ്യേറ്റത്തിനിരയായിരുന്നു. ഹബീബിന്റെ പരാതിയില്‍ 24 പേര്‍ക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment