Latest News

പതിനാറുകാരന്‍ ഓടിച്ച ബൈക്കിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍:[www.malabarflash.com] പതിനാറുകാരന്‍ ഓടിച്ച ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു. തയ്യില്‍ സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥി നീര്‍ച്ചാലിലെ മാലോട്ട് ഹൗസില്‍ (ഫര്‍സാനാസില്‍) എം. റഫീഖ്-സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാനാണു മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കു ബന്ധുവിന്റെ കൂടെ വീടിനു സമീപത്തെ വിവാഹവീട്ടിലേക്കു നടന്നുപോകുമ്പോള്‍ അമിതവേഗത്തിലെത്തിയ ബൈക്ക് സിനാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സിനാനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. 

ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച സിറ്റി ജുമാ മസ്ജിദില്‍ കബറടക്കും. സഹോദരന്‍: മുഹമ്മദ് റാഷിദ്.
സിനാനോടുള്ള ആദരസൂചകമായി തയ്യില്‍ സെന്റ് ആന്റണീസ് യുപി സ്‌കൂളിന് ചൊവ്വാഴ്ച അവധിയായിരിക്കും. സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന, പതിനാറുകാരനെതിരേ സിറ്റി പോലീസ് കേസെടുത്തു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.