Latest News

ഡോക്ടറുടെ രണ്ടരക്കോടിയോളം തട്ടിയെടുത്ത സ്ത്രീ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്.

തലശ്ശേരി:[www.malabarflash.com] സ്വകാര്യ ട്രസ്റ്റില്‍ നിന്നും വായ്പയായി ലഭിച്ച രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്.

പ്രമുഖ സ്ത്രീരോഗ വിദഗ്ധന്‍ ഡോ. പി ആര്‍ വേണുഗോപാലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തലശ്ശേരിയില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രം ആരംഭിക്കാന്‍ തൃശൂര്‍ അന്തിക്കാട്ടെ പി എന്‍ വൈ സഭയുടെ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ നിന്നും വായ്പ തരപ്പെടുത്തിത്തരാമെന്നായിരുന്നു ഇവര്‍ ഡോക്ടര്‍ക്ക് നല്‍കിയ വാഗ്ദാനം.

ഇതിനായി താമരശ്ശേരി സ്വദേശി നസീമിന്‍റെയും രഞ്ജിത്തിന്‍റെയും ഭൂസ്വത്തുക്കള്‍ ഈടായി നല്‍കാനും വായ്പാതുക ഇരുവരും തിരിച്ചടക്കാനുമായിരുന്നു ഉടമ്പടി. വായ്പാതുക അനുവദിച്ച ശേഷം ഡോക്ടര്‍ അറിയാതെ പ്രതികള്‍ ഡോക്ടറുടെ ചെക്ക് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും 1.42കോടി രൂപ പിന്‍വലിക്കുകയായിരുന്നു.

വായ്പക്ക് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആധാരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും അനുവദിച്ച വായ്പാതുക തിരിച്ചടക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് ഡോക്ടര്‍ വഞ്ചിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.

തലശ്ശേരി എടത്തിലമ്പലം സ്വദേശി എം കെ സുജേഷ്, തൃശൂര്‍ ചേര്‍പ്പ് സ്വദേശി രഞ്ജിത്ത്, താമരശ്ശേരി സ്വദേശി നസീം, കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സജു വര്‍ഗീസ്, ഭാര്യ സൗമ്യ, ഷൈജന്‍, കെ പി ഹഫ്സത്ത്, കെ പി രാജന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഒന്നാംപ്രതിയായ രഞ്ജിത്തും രണ്ടാംപ്രതിയായ നസീമുമാണ് വന്ധ്യതാ ചികിത്സാ കേന്ദ്രം തുടങ്ങാന്‍ രണ്ടരക്കോടി രൂപ വാഗ്ദാനം ചെയ്തത്. വായ്പാ സംഖ്യയില്‍ പകുതി സംഖ്യ ഡോക്ടര്‍ക്ക് പലിശയിനത്തില്‍ നല്‍കാമെന്നും പറഞ്ഞിരുന്നു. 2015 ഒക്ടോബര്‍ 15നാണ് വായ്പാതുക ഫെഡറല്‍ ബാങ്കില്‍ എത്തിയത്. തലശ്ശേരി സി ഐ വി കെ വിശ്വംഭരന്‍ നായരാണ് അന്വേഷണം നടത്തുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.