Latest News

പോലീസ് ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബേറ്: നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

പയ്യന്നൂര്‍:[www.malabarflash.com]സിഐയുടെയും എസ്‌ഐയുടെയും ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബെറിഞ്ഞ കേസില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കണ്ടങ്കാളിയിലെ സി. ഷിജില്‍, വെള്ളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി അന്നൂരിലെ ടി.സി.വി. നന്ദകുമാര്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ വെള്ളൂരിലെ കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ നര്‍ക്കോട്ടിക്‌സെല്‍ ഡിവൈഎസ്പിക്കു മുന്നില്‍ കീഴടങ്ങിയത്.

ജനുവരി 16നു പുലര്‍ച്ചെയാണ് സിഐ പി.കെ. മണിയും എസ്‌ഐ വിപിന്‍കുമാറും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബേറുണ്ടായത്. സിഐ താഴത്തെ നിലയിലും എസ്‌ഐ മുകളിലത്തെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലേക്കെറിഞ്ഞ ബോംബ് സിറ്റൗട്ടില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. താഴത്തെ നിലയിലേക്കെറിഞ്ഞ ബോംബ് പൊട്ടി വാതില്‍ തകര്‍ന്നിരുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. നര്‍ക്കോട്ടിക്‌സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒട്ടേറെ പ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.