Latest News

ആശുപത്രിയില്‍ എത്തിയ ഗള്‍ഫുകാരന്റെ ഭാര്യയേയും ഏഴ് വയസുള്ള കുഞ്ഞിനേയും കാണാതായി

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് നഴ്‌സിംഗ് ഹോമില്‍ ചികിത്സക്കെത്തിയ ഗള്‍ഫുകാരന്റെ ഭാര്യയേയും ഏഴ് വയസുള്ള മകളേയും കാണാതായതായി ഭര്‍ത്താവ് ടൗണ്‍ പൊലീസില്‍ പരാതിനല്‍കി.

ബേപ്പ് കുണ്ടൂപ്പിലെ കെ. കുഞ്ഞികൃഷ്ണന്‍നായരുടെ ഭാര്യ ആതിര(27), മകള്‍ ദേവിക എന്നിവരെയാണ് കാണാതായത്. ഫെബ്രുവരി 12ന് വൈകിട്ട് നാല് മണിക്കാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. പിന്നീട് കാണാനില്ലെന്നാണ് പരാതി.

ഫെബ്രുവരി അഞ്ചിനും ആതിരയേയും മകളേയും കാണാതായിരുന്നുവത്രെ. അന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അമ്മയോടൊപ്പം പോകുന്നുവെന്നാണ് പറഞ്ഞത്. പിന്നീട് അമ്മയുടെ വീട്ടിലായിരുന്നു താമസം.
അയല്‍വാസിയായ രമേശനൊപ്പം പോയതായി സംശയിക്കുന്നതായി കുഞ്ഞികൃഷ്ണന്‍ പരാതിയില്‍ പറയുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.