Latest News

ഗ്രീന്‍വുഡ്‌സ് കെ.ജി വാര്‍ഷികാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

ഉദുമ[www.malabarflash.com]: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിന്റെ കെ.ജി വിഭാഗം വാര്‍ഷികാഘോഷങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവം നല്‍കി. പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായതിനാല്‍ രക്ഷിതാക്കള്‍ക്കും, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും കലാ പ്രകടനങ്ങള്‍ നടത്താന്‍ അവസരം നല്‍കി.

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത സിനിമാ താരം അഞ്ജു അരവിന്ദ്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും പെരിയ നവോദയ പ്രിന്‍സിപ്പാളുമായ കെ.എം.വിജയകൃഷ്ണന്‍, യുവ ശാസ്ത്രഞ്ജനായ മുഹമ്മദ് ഷാക്കിര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

അക്കാദമിക്ക് സൂപ്പര്‍വൈസര്‍ ഷാജി.എ സ്വാഗതം ആശംസിച്ച യോഗത്തില്‍ കെ.ജി ഹെഡ്മിസ്ട്രസ് എസ്.ജയലക്ഷ്മി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് ഫാറൂഖ് കാസ്മി മദര്‍ പി.റ്റി.എ പ്രസിഡന്റ് റെയീസ ഹസ്സന്‍ , സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി മാസ്റ്റര്‍ മുഹമ്മദ് നാസിം എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

ചടങ്ങില്‍ വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ച പ്രിന്‍സിപ്പാള്‍ ഡോ.എം.രാമചന്ദ്രനെ സ്‌കൂളിലെ വിവിധ വിഭാഗത്തിന്റെയും പി.റ്റി.എ യുടെയും നേതൃത്വത്തില്‍ ആദരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ കെ.എം.വിജയകൃഷ്ണന്‍ ഗ്രീന്‍വുഡ്‌സിന്റെപേരിലുളള ഉപഹാരം ഹെഡ്മിസ്ട്രസ്സ് സരോജിനി ഭായി സമര്‍പ്പിച്ചു. 

ഹൃദയാഘാതത്തെ കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ച യുവശാസ്ത്രഞ്ജന്‍ മുഹമ്മദ് ഷാക്കിറിനുളള ഉപഹാരം കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി സമര്‍പ്പിച്ചു. ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നതും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം പിടിച്ചതുമായ ഗ്രീന്‍വുഡ്‌സ് മെഗാഒപ്പനയുടെ വിജയശില്പികളെ ചടങ്ങില്‍ ആദരിച്ചു. ഐ.എസ്.സി.കോര്‍ഡിനേറ്റര്‍ ശ്രീ വിനോദ്കുമാര്‍ നന്ദി രേഖപ്പെടുത്തി.


500 ല്‍ പരം കെ.ജി.വിഭാഗം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലാവിരുന്ന് പ്രശസ്ത സിനിമാ താരം അഞ്ജു അരവിന്ദ് തന്റെ മനോഹരമായ നൃത്തം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കാണികളെ അതിശയിപ്പിക്കുന്ന കലാ വിസ്മയങ്ങളാണ് തുടര്‍ന്ന് സദസ്സ് സാക്ഷ്യം വഹിച്ചത്. പേരന്റ്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന രക്ഷിതാക്കളുടെ കലാപ്രകടനങ്ങള്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.